നിങ്ങൾ ഒരു ശരാശരി നിക്ഷേപകനാണോ? എങ്കിൽ തെറ്റി!
1950-കളിലെ അമേരിക്കൻ വ്യോമസേന ഒരു വലിയ പ്രതിസന്ധിയിലായിരുന്നു. പരിശീലനം സിദ്ധിച്ച പൈലറ്റുമാർക്ക് പോലും വിമാനങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നില്ല. അപകടങ്ങൾ തുടർക്കഥയായി. മോശം പരിശീലനമോ പൈലറ്റുമാരുടെ പിഴവോ ആവാം കാരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ആഴത്തിലുള്ള അന്വേഷണങ്ങൾ ഒരു ഞെട്ടിക്കുന്ന സത്യം പുറത്തുകൊണ്ടുവന്നു.…