ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധവാ കൃത്രിമ ബുദ്ധി: വിസ്മയകരമായ ഭാവിയിലേക്കുള്ള കവാടം
ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാങ്കേതിക വികസനങ്ങളുടെ കുതിച്ചു ചാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. മനുഷ്യന്റെ ചിന്താശേഷിയെയും സർഗ്ഗാത്മകതയെയും അനുകരിക്കുന്ന യന്ത്രങ്ങളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ പതിറ്റാണ്ടുകളായി നടന്നുവരുന്നു. ഈ ശ്രമങ്ങളുടെ ഫലമായി രൂപംകൊണ്ടതാണ് കൃത്രിമ ബുദ്ധി (Artificial Intelligence – AI) എന്ന വിസ്മയകരമായ സാങ്കേതികവിദ്യ.…